Pages

മനസ്സിലെ മരീചിക


എന്റെ കുട്ടിക്കാലം ഉപ്പയുടെ വീട് സിറ്റിയുടെ അടുത്താണു വല്ലപ്പോഴും അവധി കാലങ്ങളില്‍ അവിടെ പോയി 2,3 ദിവസം താമസിക്കുക പതിവായിരുന്നു. ഉപ്പാക്കു രണ്ട് പെങ്ങള്‍മാര്‍ ഉണ്ട് അതില്‍ ഒന്നിനെ തലസ്ഥാന ജില്ലയിലെ വര്‍ക്കല എന്ന സ്ഥലത്തേക്കാണു വിവാഹം ചെയ്തയച്ചിരിക്കുന്നത്.
നീലക്കുറിഞ്ഞി പൂക്കുന്ന മാതിരി വല്ലപ്പോഴും മാത്രമെ അവരെ കാണാന്‍ കിട്ടൂ . അതു കൊണ്ട് തന്നെ അവര്‍ക്ക് വലിയ വെയിറ്റും ആയിരുന്നു അന്നൊക്കെ ഞങ്ങളുടെ വിശിഷ്യ എന്റെ മനസ്സില്‍. കാരണം അവര്‍ തനിയെ വരില്ല മലപ്പുറം ജില്ലയിലെ എന്റെ ഉപ്പായുടെ സ്ഥലമായ തിരൂരില്‍ നിന്നു ആളു പോയിട്ടു വേണം അവരെ കൂട്ടി കൊണ്ട് വരാന്‍. വന്നു കഴിഞ്ഞാല്‍ പിന്നെ അവിടെ ഒരു ഉല്‍സവ പ്രതീതി ആണു
അമ്മാവിയുടെ ഭര്‍ത്താവ്മരിച്ചിരുന്നു രണ്ട് പെണ്‍കുട്ടികള്‍ (മൂത്ത കുട്ടിക്കു എന്നേക്കാള്‍ ഒരു വയസ്സു കുറവാണെന്നു ഉമ്മ പറഞ്ഞ് പിന്നീടെപ്പോഴോ ഞാന്‍ അറിഞ്ഞു) ഒരിക്കല്‍ പോലും അവരുടെ വീട്ടില്‍ പോയിട്ടില്ലാത്ത എന്നെ അമ്മായിക്കു വലിയ ഇഷ്ടമായിരുന്നു എന്നോട് തിരുവനന്തപുരത്തേക്കു
വരണോഎന്നൊക്കെ ചോദിക്കും അന്നു ഞാന്‍ അമ്മായിയോട് ചോദിക്കും ഞാന്‍ വന്നാല്‍ ഷാനിമയെ(മൂത്ത് മകളെ)എനിക്കു കല്ല്യാണം കഴിച്ചു തരുമോ എന്നു?
അതിനെന്താ തരാം എന്നു പറയുന്ന അമ്മായിയുടെ കൂടെ തന്നെ ആയിരിക്കും എന്റെ ദിവസത്തിന്റെ 70 ശതമാനവും കളിയും ചിരിയുമായി രണ്ടോ മൂന്നോ ദിവസം കഴിയുമ്പോള്‍ അതിരാവിലെ അഞ്ചരക്കുള്ള ട്രയിന്‍ കയറി അവര്‍ സ്ഥലം വിടും ഇതൊന്നും അറിയാതെ 8 മണീക്കു എഴുന്നേറ്റ് അമ്മയിയേയും മക്കളെയും തിരക്കുന്ന എന്നെ അവിടെ ബാക്കിയുള്ളവര്‍ കളിയാക്കും. അങ്ങിനെ എന്റെ 12 വയസ്സിനുള്ളില്‍ അവരെ ഞാന്‍ 4 പ്രാവശ്യം മാത്രം കണ്ടു
വര്‍ഷങ്ങള്‍ പോയി മറഞ്ഞു എന്റെ മനസ്സില്‍ ഒരു അമ്മായിയും മക്കളും ഓര്‍മകിട്ടാതെ വാടിക്കരിഞ്ഞു. അപ്പോഴെനിക്കു വയസ്സു 21
പ്രായത്തിന്റെ മനസ്സുറപ്പില്‍ വീട്ടുക്കാര്‍ ഏല്‍പ്പിച്ചു തന്ന ജോലിയും കളഞ്ഞു നാടു തെണ്ടുന്ന സമയം. മദ്രാസ്സിലെ പ്രശസ്തമായ ഒരു ഹോട്ടലില്‍ വെയിറ്ററായി ജോലി ചെയ്യുമ്പോഴാണു മഞ്ഞപിത്തം എന്ന രോഗം എന്നില്‍ പ്രവര്‍ത്ഥനമാരമ്പിച്ചതു. അതു അവിടെ തന്നെ ജോലി ചെയ്യുന്ന എന്റെ ഒരു കൂട്ടുക്കാരന്‍ വഴി എന്റെ ജ്യേഷ്ഠന്‍ അറിഞ്ഞു. ഉടനെ വന്നു ഭീഷണിയുടെ രൂപത്തില്‍ ഒരു ഫോണ്‍ ഒന്നുകില്‍ നീ ഇങ്ങോട്ടു വരണം അല്ലെങ്കില്‍ ഞാന്‍ അങ്ങോട്ടു വരും പണ്ടേ ഇക്കാക്കമാരോടു ബഹുമാനം(പേടിയല്ല)ഉള്ളതു കൊണ്ട് നാട്ടില്‍ പോകാന്‍ തീരുമാനിച്ചു
അങ്ങിനെ രണ്ടര കൊല്ലത്തെ പ്രവാസത്തിനൊടുവില്‍ നാട്ടില്‍ ഉപ്പയോടും ഉമ്മയോടും കൂടി ഒരു ജീവിതം വീണ്ടും തുടങ്ങി.

പെട്ടെന്നൊരു ദിവസം ഉമ്മയും ഉപ്പയും ഒരേ സ്വപ്നം കണ്ടു
മകനു പ്രായം തികഞ്ഞിരിക്കുന്നു അവനെ പെട്ടെന്നു എവിടെയെങ്കിലും തളക്കണം
മിക്ചറും ചിപ്സും ബ്രോക്കര്‍മാര്‍ മാറി മാറി ചവച്ചു ബ്ലോക്ക് ഒഴിവാക്കാന്‍ ഇടക്കിടക്കു മാങ്ങാചുവയുള്ള വെള്ളവും കുടിച്ചു പോകുമ്പോള്‍ ബസ്സിനു കാശ്ശ് ചോദിച്ചു വാങ്ങി
അവര്‍ എന്നെയും കൂട്ടി പലയിടത്തും സവാരി നടത്തി
ഓട്ടോറിക്ഷക്കാരന്‍ പുതിയ പറ്റ് ബുക്ക് വാങ്ങി അതിന്റെ കാശും എന്റെ പേരില്‍ എഴുതി വെച്ചു.
അങ്ങിനെ മുന്നോട്ടു പോയിക്കൊണ്ടിരിക്കുമ്പോഴാണു എന്റെ ഉപ്പൂപ്പ മരിച്ചത്(ഇന്നാലില്ലാഹ്)എന്റെ കൊച്ചുപ്പാന്റെ വീട്ടില്‍ ആയിരുന്നു മയ്യിത്ത് പരിപാലന കര്‍മ്മങ്ങള്‍. അവിടെ പോയപ്പോള്‍ ഒത്തിരി ആളുകള്‍ വരാനുണ്ട് അതു കൊണ്ട് രാവിലെ ആകും മയ്യിത്ത് കുളിപ്പിക്കാന്‍ എന്നറിഞ്ഞു
കുറേ മുഖങ്ങള്‍ എന്നെ നോക്കി ചിരിക്കുന്നുണ്ട് എന്റെ മെമ്മറിയുടെ തകരാര്‍ കാരണം ആണോ എന്നറിയില്ല ആരേയും ഓര്‍മ്മ വരുന്നില്ല
കുറച്ചു പേരെ എന്റെ ജ്യേഷ്ഠന്റെ ഭാര്യ പരിജയപെടുത്തി തന്നു. അവരോടൊക്കെ ഒന്നു രണ്ടു വിശേഷങ്ങള്‍ പങ്കു വെച്ചു പുറത്തു ചാടി. ഉമ്മയുണ്ട് ഒരിടത്തു വിശമിച്ചിരിക്കുന്നു ഞാന്‍ ഉമ്മയെ സമാധാനിപ്പിക്കനായി ഉമ്മയുടെ അടുത്തു തന്നെ ഇരുന്നു. ഉമ്മയുടെ മടിയില്‍ തലവെച്ചു വെറുതെ മാനം നോക്കി കിടന്നു
ഉമ്മയുടെ കൈ എന്റെ തലയില്‍ വെറുതെ ഓടി നടന്നു ഞാന്‍ പയ്യെ ഉറക്കത്തിലോട്ടു എത്തി നോക്കി.
പക്ഷേ ആരോ പിറകില്‍ നിന്നു പിടിച്ചു വലിക്കുന്ന മാതിരി എന്നാലും കണ്ണടച്ചു കിടന്നു.
റെയില്‍വേ പാളം അടുത്തുണ്ട് തീവണ്ടീകളുടെ ശബ്ദം എന്റെ മദ്രാസ്സ് ജീവിതത്തെ ഓര്‍മയിലേക്കു തള്ളി വിടുന്നു.ഉമ്മ എന്നോട് എന്തൊക്കെയോ പറയുന്നുണ്ട് എപ്പോഴോ ഞാന്‍ ഉറങ്ങി.
ഒരു കുഞ്ഞിന്റെ കരച്ചില്‍ കേട്ടാണു ഞാന്‍ ഉണര്‍ന്നത്. ഞാന്‍ കിടന്നിരുന്ന കട്ടിലിന്റെ ഒരറ്റത്ത് ഒരു ഉമ്മയും കുഞ്ഞും ഇരിക്കുന്നു പാവം ആ കുഞ്ഞിനു എന്തു മരണവും ജീവിതവും? അതു എപ്പോഴുമെന്ന പോലെ വിശക്കുമ്പോള്‍ കരയുന്നു. ആ സ്ത്രീ ആ കുഞ്ഞിനെ സമാധാനിപ്പിക്കാന്‍ നോക്കുന്നുണ്ട്. കണ്ടിട്ടു പാലുകുടിക്കുന്ന പ്രായം ആണു ഇനി ഞാന്‍ കാരണം കുഞ്ഞ് പട്ടിണി ആകേണ്ട. ഞാന്‍ അവിടെ നിന്നും എഴുന്നേറ്റു അപ്പോള്‍ ആസ്ത്രീ പറഞ്ഞു
ഇക്ക അവിടെ കിടന്നോളു..
ഇക്കയോ? ഞാന്‍ കല്ല്യാണം പോലും കഴിച്ചിട്ടില്ല ഒരു കൊച്ചിന്റെ തള്ള എന്നെ ഇക്ക എന്നു വിളിക്കുന്നു! എന്നാലും ഒന്നും മിണ്ടിയില്ല ഞാന്‍ പറഞ്ഞു
വിശക്കുന്നുണ്ടാകും എന്തെങ്കിലും കൊടുക്കു അതിനു.
അപ്പോള്‍ അവള്‍(ഇനി അവള്‍ എന്നു വിളിക്കാം ഞാന്‍ ഇക്കയല്ലെ?)പറഞ്ഞു അതൊന്നും അല്ല കുഞ്ഞിന്റെ ഉമ്മയെ കാണാത്തതു കൊണ്ടാണു എന്നു.
അപ്പോഴാണു വേറെ ഒരു കാര്യം എന്റെ ശ്രദ്ധയില്‍ പെട്ടതു! ഇവള്‍ ഏതു നാട്ടുക്കാരിയാണു ഭാഷയില്‍ ഒരു പ്രത്യേകത മലപ്പുറത്തും കോഴിക്കോടും ഒന്നും അങ്ങിനെ ഒരു സ്റ്റൈല്‍ ഇല്ല കൊച്ചിയിലും ഇതല്ല സ്റ്റൈല്.
ഇതു ഇപ്പൊ ആരാകും? ഏതു നാട്ടുക്കാരി ആകും ? അതിനിടയില്‍ അവള്‍ കുട്ടിയെ എന്റെ നേരെ നീട്ടി എന്നിട്ടു പറഞ്ഞു ഇക്ക ഒന്നു പിടിച്ചേ ഞാന്‍ ഇപ്പൊ വരാം.
നിങ്ങള്‍ എങ്ങോട്ടാ?
പാല്‍ കുപ്പി എടുത്തിട്ടു വരാം
ഭാഗ്യം കൊച്ചു കരച്ചില്‍ നിര്‍ത്തിയിരിക്കുന്നു അപ്പോഴാണു കൊച്ചുമ്മ അങ്ങോട്ടു വന്നത്.
ഞാന്‍ ചോദിച്ചു എന്റെ ഉമ്മയെവിടെ ഇവിടെ ഉണ്ടായിരുന്നല്ലൊ?
ഉമ്മ അകത്തു പോയി കിടന്നു എന്നു കൊച്ചുമ്മ മറുപടിയും തന്നു.
അപ്പോള്‍ ഞാന്‍ വീണ്ടും ചോദിച്ചു ഈ കൊച്ച് ആരുടെ ആണു?
കൊച്ചുമ്മയുടെ മറുപടി കേട്ടു ഞാന്‍ തരിച്ചിരുന്നു ഇതു തിരുവനന്തപുരത്തെ അമ്മായിയുടെ മകളുടെ മോനാണു
എന്നു പറഞ്ഞപ്പോള്‍ ഓര്‍മകളുടെ അണക്കെട്ടു പൊട്ടി.
ചുരുങ്ങിയ സമയം കൊണ്ട് ഞാന്‍ മനസ്സിലെ ടൈം മെഷീന്‍ ഉപയോഗിച്ച് 8,9 കൊല്ലം പിന്നോട്ട് സഞ്ചരിച്ച് ഉപ്പയുടെ തറവാട്ടു വീടിന്റെ എല്ലാ മുക്കിലും മൂലയിലും എത്തി. അവിടെ എനിക്കു നേരെ ചക്കച്ചുളയും നീട്ടി നില്‍ക്കുന്ന ഒരു ഷമ്മീസ് മാത്രം ഇട്ടു നില്‍ക്കുന്ന ഒരു കൊചു സുന്ദരിയെ ഞാന്‍ കണ്ടു.
ഇന്നാ ഇക്കാ ഇത് തിന്നൊ ആര്‍ക്കും കൊടുക്കണ്ട എന്നു പറയുന്ന ഷാനിയെ ഞാന്‍ കണ്ടു.
ഇക്കാക്കു ബുദ്ധിമുട്ടായോ എന്ന ചോദ്യം കേട്ടപ്പോള്‍ ഓര്‍മകള്‍ വന്ന സ്പീഡില്‍ തിരിച്ചു പോയി കുഞ്ഞിനെ തിരിച്ചു വാങ്ങാന്‍ അവള്‍ വന്നിരിക്കുന്നു കൊടുക്കുന്നതിനു മുമ്പ് ഒരു മുത്തം അവനു നല്‍കി അവനൊന്നു ചിണുങ്ങിയോ ?
അവളോടു ഞാന്‍ ചോദിച്ചു ഇവന്റെ ഉമ്മ എവിടെ ?
മറുപടി കേട്ട് രണ്ടു ട്രൈനുകള്‍ ഒരേ വേഗതയില്‍ വന്നു കൂട്ടിയിടിച്ച പോലെ തോന്നി എനിക്കു അടുത്ത ഡെലിവറിക്കു ടൈം ആയതു കൊണ്ട് ഷാനി വന്നിട്ടില്ല.
എന്നേക്കാള്‍ 1 വയസ്സ് കുറവുള്ള പെണ്ണു രണ്ടാമത്തെ പ്രസവത്തിനു തയ്യാറെടുക്കുന്നു വിശ്വാസം വന്നില്ല വിശ്വസിക്കാതിരിക്കാനും പറ്റില്ല .
ഹ്‌മ്.അതു പോകട്ടെ ഞാനൊരു ദീര്‍ഘനിശ്വാസം വിട്ടു.
നിങ്ങള്‍ ഷാനിമയുടെ ആരാ? എന്നു ഞാന്‍ ചോദിച്ചു.
ഇത്തായെ അറിയുമോ? അവള്‍ തിരിച്ചു ചോദിച്ചു.
അറിയാം എന്റെ അമ്മായിയുടെ മകളാണു. അമ്മായി വന്നിട്ടുണ്ടോ? ഞാന്‍ ഉത്തരവും ചോദ്യവും ഒന്നിച്ചെറിഞ്ഞു .
വന്നിട്ടുണ്ട്. ഇക്കായുടെ പേര്? അവളും അതേ ശൈലി ഉപയോഗിച്ചു .
ഞാന്‍ മറുപടി നല്‍കിയില്ല അതു കൊണ്ടാവണം അവള്‍ വീണ്ടും ചോദിച്ചു
ഏതു മാമന്റെ മോനാണു?
ചോദ്യത്തില്‍ മാമന്‍ എന്ന പദം ഞാന്‍ ശ്രദ്ധിച്ചു അപ്പോള്‍ ഇവള്‍?
എന്റെ ചിന്ത മാറാതിരിക്കാന്‍ മോനൊന്നു കരഞ്ഞു .
ഷബീര്‍ ഇക്കയാണോ? വീണ്ടും ചോദ്യം ഞാന്‍ മറുപടി നല്‍കി
അതെ: നിങ്ങള്‍ ആരാ?
ഇക്കാ ഞാന്‍ ഷാഹിദയാണു ഇക്കാ എന്നെ മനസ്സിലായില്ലേ?
ഷാഹിദ.! ഷാനിയുടെ അനിയത്തി വര്‍ഷങ്ങള്‍ അവളിലും കുറേ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്
ഞാനും ഷാനിയും എന്തു ചെയ്യുമ്പൊഴും അതിനിടയില്‍ വന്നു അതു അലമ്പാക്കുന്ന കുഞ്ഞു ഷാഹിദയെ ഞാന്‍ മനസ്സില്‍ കണ്ടു അന്നു ഇവള്‍ക്കു കുറച്ചു കൊഞ്ഞ(വിക്ക്)ഉണ്ടായിരുന്നില്ലേ?
ഷാനിക്കു സുഖമാണോ?
ഞാന്‍ വിശേഷം തിരക്കി അതേ ഇക്കാക്ക് എന്നെ ഓര്‍മയുണ്ടോ?
ഞാന്‍ പറഞ്ഞു ഉണ്ട് എല്ലാരേയും എനിക്കു ഓര്‍മയുണ്ട് പക്ഷേ ആരൊക്കെയാണു എന്നു തിരിച്ചറിയാന്‍ മാത്രം കഴിയുന്നില്ല നീ ഇപ്പൊ എന്തു ചെയ്യുന്നു?പഠിക്കുവാണോ?
അല്ല വീട്ടില്‍ ചുമ്മാഇരിക്കുന്നു
ഷാനി വരാത്തതില്‍ എന്തോ ഒരു നഷ്ഠബോധം പോലെ തോന്നുന്നുവോ?
എന്തിനു തോന്നണം?
അങ്ങനെ പലചിന്തകളും സമയത്തോടൊപ്പം കടന്നു പോയി ഞാന്‍ അമ്മായിയെ കാണാനായി അകത്തേക്കു നടന്നു പണ്ട് ആരോ പറഞ്ഞ ഒരു കാര്യം മനസ്സില്‍ ഓടിയെത്തി മരണ വീട്ടിലും കല്ല്യാണ വീട്ടിലും കുടുംബത്തിലെ എല്ലാവരേയും ഒന്നിച്ചു കാണാമെന്നു അമ്മായിക്കു ഞാന്‍ ഇപ്പോഴും കൊച്ചു കുട്ടിയാണെന്നാണു വിചാരം അടുത്ത് പിടിച്ചിരുത്തി എന്തൊക്കെയോ ചോദിച്ചു ഇടക്കു മരിച്ചു കിടക്കുന്ന ഉപ്പൂപ്പയുടെ കാര്യങ്ങളും പറഞ്ഞു.
അമ്മായി ഇനി എന്നാണു പോകുന്നത്? ഞാന്‍ ചോദിച്ചു
നാളെ തന്നെ പോണം അവിടെ ആരുമില്ല ഷാനി ഒറ്റക്കാണു. ഇങ്ങനെ ഒരു കാര്യം ആയതു കൊണ്ടാണു ഞങ്ങള്‍ വന്നതു അല്ലെങ്കില്‍ ഇത്ര കഷ്ഠ്‌പെട്ടു ആരു വരാനാ കുഞ്ഞേ?
അതെന്താ അമ്മായി അങ്ങനെ ഇവിടെ നിങ്ങള്‍ക്കു ആരും ഇല്ലേ?
അതല്ല ഷാനി അവിടെ വയറു നിറഞ്ഞു നില്‍ക്കുവാണു അടുത്ത വീട്ടിലെ ആള്‍ക്കാരെ നോക്കാന്‍ ഏല്‍പ്പിച്ചാണു ഞങ്ങള്‍ വന്നത് അമ്മായി ഷാനിയെ എനിക്കു കെട്ടിച്ചു തരാം എന്നു പറഞ്ഞത് ഞാന്‍ ഓര്‍ത്തു.
എന്താ അമ്മായി ഷാനിയുടെ കല്ല്യാണം അറിയിക്കാതിരുന്നത്?
അറിയിച്ചിരുന്നു ആരും വന്നില്ല
ദൂരെ ആയതു കൊണ്ടാകും ആരും വരാഞ്ഞത് ഞാന്‍ പറഞ്ഞു
അല്ല നീ നാട്ടിലൊന്നും നില്‍ക്കാറില്ലെന്നു പറയുന്നത് കേട്ടു എന്താ നിനക്കു പറ്റിയത് ഉമ്മാക്കും ഉപ്പാക്കും വയസ്സായി വരുകയല്ലേ ഇനി നിങ്ങളൊക്കെ അടുത്ത് തന്നെ വേണ്ടേ?നാടു തെണ്ടലൊക്കെ ഇനി മതിയാക്കി കൂടെ?
എല്ലാം മതിയാക്കി അമ്മായി ഇനി നാട്ടില്‍ തന്നെ എന്തെങ്കിലും ചെയ്യണം.
കൂടുതല്‍ ഉപദേശത്തിനു കാത്തു നില്‍ക്കാതെ പഴയ കട്ടില്‍ ലക്ഷ്യമാക്കി നടന്നു അവിടെ ഉറങ്ങിയ കുഞ്ഞിന്റെ അടുത്ത് ഷാഹിദയും ചെറിയ അമ്മായിയുടെ മകളും(ഫൌസിയ) സംസാരിച്ചിരിക്കുന്നു ഫൌസി എന്നെ വിളിച്ചു ഇക്കാക്ക വേഗം വാ ഈ ഇത്താത്തയുടെ വര്‍ത്താനം കേള്‍ക്കാന്‍ നല്ല രസണ്ട് ഞാന്‍ അവിടെ ചെന്നിരുന്നു
എന്താ ഇക്കാ ഞങ്ങളോടൊന്നും മിണ്ടില്ലേ ഷാഹിദ ചോദിച്ചു
ഇത് ഒരു മരണ വീടല്ലെ ഞാന്‍ ഓര്‍മിപ്പിച്ചു .
ഞാന്‍ ചോദിച്ചു നിനക്ക് എന്നെ ഓര്‍മയുണ്ടോ?
ഉണ്ടല്ലോ നമ്മള്‍ എല്ലാരും കൂടി തീവണ്ടി കാണാന്‍ പോയിട്ടു ഇക്ക തോട്ടില്‍ വീണത് ഇക്കാക്ക് ഓര്‍മയുണ്ടോ ?
ഞാന്‍ ചിരിച്ചു അതു ഒക്കെ ഓര്‍ത്തിരിക്കുന്നു ഞാന്‍ അതൊക്കെ മറന്നു എന്റെ വീട് ഒരു ഗ്രാമത്തില്‍ ആണു കുട്ടിക്കാലത്ത് അവിടെ സൈക്കിള്‍ ആണു കാണാന്‍ കിട്ടുന്ന ഒരേ ഒരു വണ്ടി അങ്ങിനെ ആണു തീവണ്ടി കാണാന്‍ ഞങ്ങള്‍ ഒരു ഗ്യാങ്ങ് പുറപെട്ടത് ഒരു തോടിനു കുറുകെ ഒറ്റത്തടി പാലം അതില്‍ കയറിയപ്പോള്‍ ഒരു വിറയല്‍ ചെറു വിരലില്‍ നിന്നും മുകളിലോട്ടു കയറാന്‍ തുടങ്ങി വെള്ളത്തിലോട്ടു നോക്കിയപ്പോള്‍ സകല പിടുത്തവും വിട്ടു നേരേ തോട്ടില്‍ ദാ കിടക്കുന്നു
കരയില്‍ നില്‍ക്കുന്ന എന്റെ അനുയായികളുടെ കരച്ചില്‍ കേട്ടു അടുത്ത വീട്ടിലെ പെണ്ണുങ്ങള്‍ വന്നു എന്നെ കരയിലേക്ക് എടുത്തു ആ വെള്ളത്തിന്റെ രുചി വീണ്ടും വായില്‍ വന്നത് പോലെ അന്നു കൂടുതല്‍ കരഞ്ഞത് ഷാനി ആയിരുന്നു .
ഇത്ത എപ്പോഴും ഇക്കായെ കുറിച്ചു പറയും വീണ്ടും ഞാന്‍ ചിന്തയില്‍ നിന്നും ഉണര്‍ന്നു ഇത്താക്കു ഇക്കാനെ വലിയ ഇഷ്ഠമായിരുന്നു എന്നോട് സലാം പറഞ്ഞയച്ചിട്ടുണ്ട് (വ അലൈക്കും സലാം )
എന്താണു മോന്റെ പേര്? ഞാന്‍ ചോദിച്ചു
സല്‍ സബീല്‍
ഷബീര്‍ഒന്നിങ്ങോട്ടു വാ കൊച്ചുപ്പാന്റെ വിളികേട്ട് ഞാന്‍ അങ്ങോട്ടു ചെന്നു നീ ഇയാളുടെ കൂടെ ചെന്നു കുറച്ചു ചന്ദനതിരി വാങ്ങിയിട്ടു വാ അയാള്‍ ഒരു കടയുടെ മുതലാളി ആണു കട തുറന്നിട്ടു വേണം സാധനം എടുക്കാന്‍ ഇയാള്‍ക്കു പേടി ആയതു കൊണ്ടാണോ എന്നോടു കൂടെ ചെല്ലാന്‍ പറഞ്ഞത് ആ എന്തേലും ആകട്ടെ കട തുറന്നു സാധനം എടുത്തു തന്നിട്ട് എന്നോടു പോകാന്‍ പറഞ്ഞപ്പോള്‍ നിങ്ങള്‍ വരുന്നില്ലേ എന്നു ഞാന്‍ ചോദിച്ചു
ഇല്ല എനിക്കു കട തുറക്കാനുള്ള സമയം ആയി ഞാന്‍ കുറച്ചു കഴിഞ്ഞു വരാം എന്നു പറഞ്ഞു
ഇപ്പൊ പേടി എനിക്കായി പരിജയമില്ലാത്ത സ്ഥലം തിരിഞ്ഞു നോക്കാതെ നടന്നു അപ്പോള്‍ മയ്യിത്ത് കുളിപ്പിക്കാന്‍ സമയം ആയിരുന്നു ഞാന്‍ അവിടെ കണ്ട ഒരാളോട് ചോദിച്ചു വരാന്‍ ഉള്ളവര്‍ ഒക്കെ വന്നൊ?
ഇനിയും കാത്തിരിക്കാന്‍ പറ്റില്ല നേരത്തോട് നേരം ആയി മയ്യിത്ത് ഇനിയും വെച്ചിരിക്കാന്‍ പറ്റില്ല ഇപ്പൊ എടുത്താല്‍ സുബ്‌ഹിക്കു മുമ്പ് മറവു ചെയ്യാം അയാള്‍ വിശദമായി മറുപടി തന്നു പള്ളിയില്‍ ആളുകള്‍ കുറേ ഉണ്ടായിരുന്നു മറവു ചെയ്തു കഴിഞ്ഞപ്പോള്‍ ബാങ്ക് വിളിച്ചു നിസ്ക്കാരവും കഴിഞ്ഞു തിരികെ എത്തിയപ്പോള്‍ പണ്ടത്തെ പോലെ ഒരിക്കല്‍ കൂടി സംഭവിച്ചിരിക്കുന്നു അമ്മായിയും മകളും ട്രെയിന്‍ കയറിയിരിക്കുന്നു വീണ്ടും ഏന്തോ ഒരു ഒറ്റപെടല്‍ പോലെ ഇനി എന്നു കാണുമോ ആവോ
ജ്യേഷ്ഠഭാര്യ ഒരു ഗ്ലാസ്സ് കട്ടന്‍ ചായ നീട്ടിയിട്ടു ചോദിച്ചു പോകണ്ടേ?
ഉമ്മയും ഉപ്പയും തയ്യാറായിരിക്കുന്നു ഇതു കുടിച്ചിട്ടു പോകാം ഞാന്‍ മറുപടി കൊടുത്തു
വാഹനം ഓടിക്കുമ്പോഴും എന്റെ മനസ്സില്‍ ഒരു കടല്‍ ആര്‍ത്തിരമ്പുകയായിരുന്നു മാര്‍ക്കറ്റില്‍ നിന്നും മീനുമായി പോകുന്ന വാഹനങ്ങള്‍ എന്റെ വാഹനം മറികടന്നു പോകുന്നുണ്ട് ഉമ്മയും ഉപ്പയും ജ്യേഷ്ഠനും അവന്റെ ഭാര്യയും എന്തിനൊക്കെയോ കുറിച്ചു സംസാരിക്കുന്നുണ്ട് അവര്‍ സംസാരിക്കുന്നത് അമ്മായിയേയും മകളെയും കുറിച്ചു ആണെന്നറിഞ്ഞപ്പോള്‍ എന്റെ മനസ്സ് ഒരു ഹെയര്‍പിന്‍ വളവു തിരിഞ്ഞു വന്നത് പോലെ അവരുടെ അടുത്ത് ബ്രേക്ക് ചെയ്തു ഉമ്മ പറയുന്നത് കേട്ടു ഇവന്‍ കുറേ പെണ്ണു കാണല്‍ നടത്തിയതല്ലേ ഇവനെ കൊണ്ട് അവളെ കെട്ടിച്ചാലോ ?
എന്നെ ഉദ്ദ്യേശിച്ചാണു ഉമ്മായുടെ ബൌളിങ്ങ് ഞാന്‍ പറഞ്ഞു അതൊന്നും ശരിയാവില്ല കുടുംബത്തില്‍ നിന്നു എനിക്കു പെണ്ണു വേണ്ട:
ഉപ്പ ചോദിച്ചു അതെന്താ?
ശരിയാവില്ല അതു തന്നെ കാരണം
നീ പിന്നെ സകല വീട്ടിലും കയറി ചായ കുടിക്കാന്‍ തന്നെ തീരുമാനിച്ചോ?
അതു ജ്യേഷ്ഠന്റെ വക ആയിരുന്നു ഞാന്‍ പറഞ്ഞു നമ്മള്‍ ഇപ്പൊ ഒരു മരണ വീട്ടില്‍ നിന്നും ആണു വരുന്നത് ഉപ്പാ നിങ്ങളുടെ വാപ്പയാണു മരിച്ചത് അതിന്റെ യാതൊരു വിശമവും ഇല്ലാതെ കല്ല്യാണക്കാര്യം ചര്‍ച്ച ചെയ്യുന്നു നാണമില്ലേ നിങ്ങള്‍ക്ക് അതോടെ ആ ചര്‍ച്ച നിന്നു എങ്കിലും ബൂമാറങ്ങ് പോലെ എപ്പൊ വേണമെങ്കിലും അതു തിരിച്ചു വരും എന്നു എനിക്കറിയാമായിരുന്നു വീട്ടില്‍ എത്തിയപ്പോള്‍ ഉപ്പ പറഞ്ഞു വൈകിയിട്ടു അവിടെ മൌലിദ് ഉണ്ട് നീ എന്നെ ഒന്നു അങ്ങോട്ട് ആക്കി തരണം.
ശരി ഞാന്‍ പറഞ്ഞു
ഉറക്കം ഉള്ളതു കിടക്കലായിരുന്നു ലക്ഷ്യം.കുളിച്ചിട്ടു കിടക്കാം എന്നു കരുതി കുളത്തിലേക്കു നടന്നു നല്ല തണുത്ത വെള്ളം ഈ മീനുകളെയൊക്കെ സമ്മതിക്കണം മദ്രസ്സയില്‍ പോകുന്ന കുട്ടികള്‍ കുളത്തിലിറങ്ങി കാലുകഴുകി പോകുന്നു ഒരു ചീളു ചെറുക്കന്‍ കുളത്തിനക്കരെയുള്ള പേരക്കാമരം തൊടാന്‍ പറ്റുമോ എന്നു ചോദിച്ചു പോടാ എന്നും പറഞ്ഞു ഞാന്‍ അവന്റെ നേരെ വെള്ളം തെറിപ്പിച്ചു .അവന്‍ ജാക്കിച്ചാനെ പോലെ ഒഴിഞ്ഞു മാറി തിരിച്ചു വീട്ടില്‍ എത്തിയപ്പോള്‍ പല്ലില്ലാത്ത മോണയില്‍ ഇട്ടു ചിപ്സ് കടിച്ചു പൊട്ടിക്കാന്‍ ശ്രമിക്കുന്ന ബ്രോക്കര്‍ മാധവന്‍ എന്നെ കണ്ടപ്പോള്‍ ഒന്നു ചിരിച്ചു അപ്പോള്‍ വായിലുണ്ടായിരുന്ന ചിപ്സ് താഴെ വീണു അതു ജോണ്ടിറോഡ്സിനെ പോലെ ക്യാച്ച് ചെയ്തിട്ടു എന്നോട് പറഞ്ഞു നീ ഞങ്ങള്‍ക്കു 10രൂപ കിട്ടുന്നത് ഇല്ലാതാക്കി അല്ലെ?
എനിക്കൊന്നും മനസ്സിലായില്ല ഞാന്‍ നിങ്ങളുടെ ഏത് കാശാണു ഇല്ലാതാക്കിയതു?
ഞാന്‍ നിനക്കു നല്ല ഒരു കാര്യവും ആയി ആണു വന്നത് നല്ല കുട്ടി +2 പാസ്സ്ഡ് നല്ല ഉയരം നല്ല കുടുംബം. ഇന്നു ചെല്ലാം എന്നു വാക്കു പറഞ്ഞിട്ടാണു ഞാന്‍ വന്നത് 30 പവന്‍ സ്വര്‍ണ്ണവും ഒന്നര ലക്ഷം പണമായിട്ടും കിട്ടും.
ഓഹോ എന്നാല്‍ നമുക്കു പോയി നോക്കാം എന്താ? ഞാന്‍ ചോദിച്ചു
പക്ഷേ നിന്റെ ഉപ്പ സമ്മതിക്കുന്നില്ല
അതെന്താ ഉപ്പാന്റെ ശത്രുവിന്റെ മകളെങ്ങാനും ആണോ?
അതല്ല ഒരറിയിപ്പുണ്ടാകുന്നത് വരെ നിനക്കു ഇനി പെണ്ണു നോക്കെണ്ടാഎന്നാണു ഉപ്പ പറയുന്നത് .
അതേതു അറിയിപ്പ് ?ഞാന്‍ ഉപ്പയോടു ചോദിച്ചു
അതല്ല മോനെ നമുക്കു നിന്റെ അമ്മായിയുടെ മകളെ ആലോചിക്കാം എന്നു കരുതിയാ.
അതിനെന്താ ആലോചിച്ചോളൂ പക്ഷേ ഇന്നു ഞാന്‍ ഇതൊന്നു പോയി നോക്കിയിട്ടു വരാം മാധവേട്ടന്‍ വാക്കു കൊടുത്തതല്ലേ?
അങ്ങിനെ ആ വീട്ടിലെ ചായയും ഞാന്‍ കുടിച്ചു
മാധവേട്ടന്‍ ഞാന്‍ എന്തെങ്കിലും പറയും എന്നു കരുതിയാകണം ഞാന്‍ അന്നു വന്നപ്പോള്‍ കണ്ട കുട്ടി ഇതല്ല എന്നു തോന്നുന്നു .
നിങ്ങള്‍ക്കു കണ്ണില്ലേ ?ഞാന്‍ ദേശ്യത്തോടെ ചോദിച്ചു
മോനെ പ്രായം ഒത്തിരി ആയില്ലേ കണ്ണിനു കാഴ്ച്ചയും കുറഞ്ഞു മാധവേട്ടന്‍ സെന്റി അടിക്കാന്‍ തുടങ്ങുവാണെന്നു മനസ്സിലായപ്പോള്‍ 50 രൂപയെടുത്ത് കയ്യില്‍ കൊടുത്തു ഇനി ഇങ്ങനെയുള്ളിടത്തു എന്നെ കൊണ്ട് പോകരുത് എന്നും പറഞ്ഞു വണ്ടി കയറ്റി വിട്ടു വൈകിട്ടു ഉപ്പായെ കൊച്ചുപ്പാന്റെ വീട്ടില്‍ കൊണ്ടാക്കി തിരിച്ചു വന്നു നേരത്തെ ഉറങ്ങാം എന്നു കരുതി റൂമില്‍ കയറി ഉമ്മ പുറകേ വന്നു. ഉമ്മ പറഞ്ഞാല്‍ ഞാന്‍ കേള്‍ക്കും എന്നു കരുതി ആകണം ഈ ദൌത്യത്തിനു ഉമ്മായെ തന്നെ എല്പ്പിച്ചതു ഉമ്മ വന്നിട്ടു കുറേ പറഞ്ഞു. അവര്‍ പാവങ്ങള്‍ ആണു. പോരാത്തതിനു യത്തീംകുട്ടിയും ഇവിടെ അല്ലെങ്കില്‍ പരലോകത്ത് നിനക്കു ഗുണമുണ്ടാകും .ഇങ്ങിനെ ഒരു പാട് നല്ല വശങ്ങള്‍ പറഞ്ഞു തന്നു
അപ്പോള്‍ ഞാന്‍ ഉമ്മയോടു പറഞ്ഞു ഉമ്മ എനിക്കു ഷാനിയെ ഇഷ്ഠമായിരുന്നു അതും ചെറുപ്പത്തില്‍ എന്നെ ഷാനി ഇന്നും ഓര്‍ക്കുന്നുണ്ട് അങ്ങിനെ ഉള്ളപ്പോള്‍ അവളുടെ അനിയത്തിയെ ഞാന്‍ എങ്ങിനെ കെട്ടും?
അതൊക്കെ കുട്ടിക്കാലത്ത് അല്ലേ? അവള്‍ വേറേ കെട്ടിയില്ലേ പിന്നെ നിനക്കെന്താ?
അതിനു ഞാന്‍ കെട്ടില്ല എന്നൊന്നും പറഞ്ഞില്ലല്ലോ അതു അവളുടെ അനിയത്തിയെ തന്നെ വേണമെന്നു നിങ്ങള്‍ വാശി പിടിക്കുന്നത് എന്തിനാ എന്നേ ഞാന്‍ ചോദിച്ചൊള്ളു?
ഉമ്മ അടുത്ത ഘട്ടത്തിലേക്കു കടന്നു. നീ നന്നാവാനാണു ഞങ്ങള്‍ എന്നും പ്രാര്‍ത്ഥിക്കാറുള്ളതെന്നും ഈ ഉപ്പയും ഉമ്മയും എന്നും നിന്റെ കാര്യങ്ങള്‍ നോക്കാന്‍ ജീവിച്ചിരിക്കില്ല എന്നും നിനക്കു ഇരുപത്തിരണ്ടാമത്തെ വയസ്സ് ആയെന്നും നിന്റെ പ്രായത്തിലുള്ളവര്‍ക്കു അവരേക്കാള്‍ വലിയ കുട്ടികള്‍ ആയെന്നും ഇനിയും നീ കെട്ടിയില്ലെങ്കില്‍ നിന്റെ കൂട്ടുക്കാരുടെ മക്കള്‍ നിന്റെ കൂടെ നിന്റെ നിക്കാഹിനു വരുമെന്നും അങ്ങിനെ അങ്ങിനെ ഒത്തിരി കാര്യങ്ങള്‍.
ഒടുവില്‍ ഞാന്‍ സമ്മതിച്ചു
പക്ഷേ ഒരു കണ്ടീഷന്‍ ആ കുട്ടിക്കു ഈ കാര്യത്തിനു സമ്മതമാണോ എന്നറിയുന്നത് വരെയും ഷാനിയുടെ പ്രസവം കഴിയുന്നത് വരേയും ഇതൊന്നും ആരോടും പറയാന്‍ നില്‍ക്കണ്ട ഞാന്‍ മഹര്‍ വാങ്ങിയിട്ടു നിങ്ങളോടു പറയാം എന്നിട്ടു മതി ബാക്കി ചര്‍ച്ച
ഉമ്മാക്കു സന്തോഷമായി എന്നാല്‍ മോന്‍ ഉറങ്ങിക്കൊ രാവിലെ ഉപ്പായെ വിളിക്കാന്‍ പോകേണ്ടതല്ലേ പിന്നെ കുറച്ചു ദിവസം ഞാന്‍ കിടന്നും നടന്നും ഇരുന്നും ആലോചിച്ചു എങ്ങിനെ ഇതില്‍ നിന്നും തടിയൂരും?
ഒന്നു രണ്ടു മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ എനിക്കും മനസ്സില്‍ ചെറിയ ഒരു ഇഷ്ഠം തോന്നി തുടങ്ങി പഴയ കാര്യങ്ങള്‍ക്കു ഞാന്‍ തന്നെ ചില ന്യായങ്ങള്‍ നിര്‍മിച്ചു അതിന്റെ വക്കീലും ജഡ്ജിയും ഞാന്‍ തന്നെ ആയി അങ്ങിനെ ഇരിക്കെ ഒരു ദിവസം ഞാന്‍ വീട്ടില്‍ വന്നപ്പോള്‍ ഒരു നീല ചുരിദാര്‍ ഇട്ട പെണ്‍കൊടി അടുക്കള ഭാഗത്തോട്ടു പോകുന്നതു കണ്ടു അതാരാണെന്നു അറിയാന്‍ ഒരു വെമ്പല്‍ ഉമ്മയോടു ചോദിക്കാന്‍ പറ്റില്ല. രണ്ടും കല്‍പിച്ചു അടുക്കള ലക്ഷ്യമാക്കി നടന്നു ആപെണ്‍കൊടി അവിടെ ജ്യേഷ്ഠഭാര്യയുമായി സംസാരിച്ചു നില്‍ക്കുന്നുണ്ട് ഞാന്‍ വളരെ ഗൌരവത്തില്‍ ഇത്തായോടു ഒരു ചായ ചോദിച്ചു ഇത്തായുടെ മുഖത്ത് ഒരു കള്ളച്ചിരി ഉണ്ടോ?
ഇത്രയൊക്കെ ആയിട്ടും ആ പെണ്ണ്' ഒന്നു തിരിഞ്ഞു നോക്കുന്നത് പോലുമില്ല ആരെടാ ഇവള്?
കുറച്ചു കഴിഞ്ഞു തിരക്കാം എന്നു കരുതി റൂമിലോട്ടു നടന്നു. ചായയുമായി ഇത്താ വന്നപ്പോള്‍ ഞാന്‍ ചോദിച്ചു ആരാ അത്?
നിനക്കറിയില്ലേ? മറുചോദ്യം ആയിരുന്നു ഉത്തരം
ഇല്ല ഞാന്‍ മറുപടി നല്‍കി
എങ്കില്‍ കണ്ടു പിടിക്ക് ഒരു കടംകഥ ചോദിച്ച മാതിരി ഇത്തായും പോയി ഏതെങ്കിലും ഒരു പെണ്ണിനെ പറ്റി ചികഞ്ഞു ചോദിക്കുന്നത് ശരിയല്ലല്ലോഎന്നു കരുതി മൌനം പാലിച്ചു.
ഉമ്മ റൂമിലോട്ടു വന്നു ടാ
നീ അവളോട് സംസാരിച്ചോ?
ആരോട് ?
അമ്മായിയും മോളും വന്നിട്ടുണ്ട് നീ കണ്ടില്ലേ?
30 നോമ്പും നോറ്റവന്റെ പെരുന്നാള്‍ പോലെ മനസ്സില്‍ ആയിരം പൂത്തിരികള്‍ ഒന്നിച്ചു കത്തി .എന്നാലും ഉമ്മായുടെ മുന്നില്‍ ഗൌരവം വിട്ടില്ല .ആ ഞാന്‍ സംസാരിച്ചോളാം ഉമ്മ പൊക്കോളൂ
ഞാന്‍ ചായ കപ്പുമായി അടുക്കളയില്‍ എത്തി അവിടെ കാണുന്നില്ല എവിടെ പോയി?
പണ്ടാരം ഇത്തായേയും കാണാനില്ല ജ്യേഷ്ഠന്റെ മുറിയില്‍ നിന്നും സംസാരം കേള്‍ക്കുന്നുണ്ട്
അവിടെ ഒന്നു എത്തി നോക്കി.
സ്കൂളിലെ ചിത്രം വരക്കാനുള്ള ബുക്കില്‍ താന്‍ വരച്ച ചിത്രങ്ങള്‍ പുതിയ അതിഥിയെ കാണിക്കുന്ന തിരക്കില്‍ ആണു ഇക്കാക്കയുടെ മകള്‍. എന്നെ കണ്ടപ്പോള്‍ ഇത്താ ഷാഹിദയെ ഒന്നു തോണ്ടി അവള്‍ മുഖം ഉയര്‍ത്തി എന്നെ നോക്കി അന്നു മരണ വീട്ടില്‍ കണ്ട ആളു തന്നെയാണൊ അതോ മാധവേട്ടനെ പോലെ എനിക്കും കാഴ്ച്ച മങ്ങി തുടങ്ങിയോ സംശയിച്ചു ഞാന്‍ ഒന്നു കൂടി കണ്ണടച്ചു തുറന്നു നോക്കി
ഹേയ് ഇതു കാഴ്ച്ച മങ്ങല്‍ അല്ലല്ലൊ?
കാരണം നീല ചുരിദാര്‍ അവളെ വളരേയേറെ മനോഹരിയാക്കിയിരുന്നു .എന്റെ കുടുംബത്തിലും ഇത്ര അഴകുള്ള ആളുകള്‍ ഉണ്ടാകുമോ? എനിക്കു സ്വന്തമാകാന്‍ പോകുന്ന ആ സൌന്ദര്യധാമത്തെ ഞാന്‍ തുറിച്ചു നോക്കി അല്ല കണ്‍കുളിര്‍ക്കെ കണ്ടു.
എനിക്കെന്തെങ്കിലും സംസാരിക്കാന്‍ ഉണ്ടാകും എന്നു കരുതി ആകണം ഇത്താ പുറത്തു ചാടി എന്റെ ധൈര്യത്തിന്റെ ചാര്‍ജ്ജ് കുറയുന്നുവോ എങ്കിലും ഞാന്‍ ചോദിച്ചു
എപ്പോഴാണു വന്നത്?
രാവിലെയുള്ള വണ്ടിക്കു .
യാത്ര സുഖമായിരുന്നില്ലേ ?
അതേ
ഉമ്മ(അമ്മായി)എവിടെ ?
ഉപ്പായുടെ കൂടെ തിരൂരിലേക്കു പോയി.
നീ എന്തേ പോയില്ലേ?
അമ്മായി(എന്റെ ഉമ്മ)സമ്മതിച്ചില്ല
എനിക്കു നിന്നോടു കുറച്ചതികം പറയാനുണ്ട് ചോദിക്കാനും ഇപ്പോ അതിനു പറ്റിയ സമയം അല്ല ഇന്നു പോകില്ലല്ലോ?
ഇല്ല.
എങ്കില്‍ നാളെ സംസാരിക്കാം
അതും പറഞ്ഞു ഞാന്‍ തിരിഞ്ഞു നടന്നു ഏതോ ഒരു പൈങ്കിളി നോവലിലെ പ്രണയ രംഗങ്ങള്‍ ഓര്‍ത്തെടുത്തു നാളെ ചോദിക്കാനുള്ള ഒരു ചോദ്യാവലിയുണ്ടാക്കിമനസ്സില്‍ സൂക്ഷിച്ചു രാത്രിക്കു നീളം കൂടിയ പോലെ റേഡിയോ തുറന്നപ്പോള്‍ നിറക്കൂട്ടിലെ മനോഹര ഗാനം പൂമാനമേ ചിത്ര പാടുന്നു അതും കേട്ടു സ്വയം സ്വപ്നങ്ങള്‍ നെയ്തു കിടന്നു.
രാവിലെ ഷാഹിദയുടെ വിളികേട്ടാണു ഞാന്‍ ഉണര്‍ന്നത് അവള്‍ എന്റെ മുറിയിലേക്കു വന്നിരിക്കുന്നു കയ്യില്‍ എനിക്കുള്ള ചായ സാധാരണ ഇത്താത്തയാണു എനിക്കു ചായ തരുന്നത് ചുമ്മാ ഞാന്‍ ചോദിച്ചു ഇത്തായെവിടെ ?
അടുക്കളയിലുണ്ട് .
നീ ചായ കുടിച്ചോ?
ഇല്ല
എനിക്കു രാവിലെ ഒരു കട്ടന്‍ ചായ നിര്‍ബന്ധമാണു ഞാന്‍ പറഞ്ഞു
അപ്പോള്‍ ഉമ്മ അങ്ങോട്ടു വന്നു ഉപ്പ ഫോണ്‍ ചെയ്തിരുന്നു. നിന്നോടു ഇവളേയും കൂട്ടി അങ്ങോട്ടു ചെല്ലാന്‍ പറഞ്ഞു .
എന്തു പറ്റി? ഞാന്‍ ചോദിച്ചു അമ്മായി ഇനി ഇങ്ങോട്ടു വരുന്നില്ല. അവിടെ നിന്നും തിരുവനന്തപുരത്തേക്കു പോകുവാണെന്നു പറഞ്ഞു ഇനി ഇവിടെ വന്നാലും വണ്ടി കയറാന്‍ അങ്ങോട്ടു തന്നെ പോകണ്ടേ ?
നീ വേഗം ഇവളെ അവിടെ കൊണ്ടാക്കിയിട്ടു ഉപ്പായേയും കൂട്ടി തിരിച്ചു പോരേ.
ഞാന്‍ ശരി എന്നും പറഞ്ഞു കുളിക്കാനായി നടന്നു പല്ലു തേച്ചു കൊണ്ടിരിക്കുന്ന എന്റെ അടുത്തേക്കു ഉമ്മ വന്നു എന്നിട്ടു വീണ്ടും ചോദിച്ചു
നീ അവളോടു പറഞ്ഞോ ? ഇല്ല വണ്ടിയില്‍ വെച്ചു സംസാരിക്കാം ഞാന്‍ പറഞ്ഞു
എന്നാല്‍ ഇനി നീ അതിനെ കുറിച്ചു നീ ഒന്നും പറയണ്ടാ.
കുറച്ചു പതഞ്ഞ കോള്‍ഗേറ്റ് അകത്തൊട്ടു ഇറങ്ങിപ്പോയി കാരണം ഉമ്മായുടെ വാക്കുകള്‍ കേട്ടപ്പോള്‍ എന്റെ കര്‍മ്മം ഞാന്‍ മറന്നിരുന്നു അതു പണ്ടേ നിനക്കു ഇഷ്ടം അല്ലായിരുന്നല്ലോ?
ഉമ്മ ഖണ്ഡിക പൂര്‍ത്ഥിയാക്കാന്‍ ഉള്ള ഒരുക്കത്തില്‍ ആയിരുന്നു അവള്‍ക്കു അവളുടെ ഉപ്പായുടെ ആളുകള്‍ ഒക്കെ ഉള്ളതല്ലെ? നമ്മള്‍ മാത്രം തീരുമാനം എടുത്തിട്ടു കാര്യം ഇല്ലല്ലൊ ?അവരുമായി സംസാരിച്ചതിനു ശേഷം അവളെ അറിയിച്ചാല്‍ പോരെ പിന്നെ നമ്മുടെ ഇവിടുത്തെ ഭക്ഷണം ഒന്നും അവള്‍ക്കു പിടിക്കുന്നില്ലെന്നു തോന്നുന്നു വന്നിട്ടു ദിവസം ഒന്നു കഴിഞ്ഞു രാത്രിയില്‍ രണ്ട് ചപ്പാത്തി മാത്രമാണു കഴിച്ചത് നീ വേഗം കുളിച്ചിട്ടു അവളെ കൊണ്ടാക്കിയിട്ടു പോരേ ഉമ്മ തിരിഞ്ഞു നടന്നു എന്റെ ഭാവമാറ്റമോ കുന്തം വിഴുങ്ങിയ പോലുള്ള നില്‍പ്പൊ ഒന്നും കണ്ട ഭാവം പോലും ഉമ്മായുടെ മുഖത്ത് ഇല്ലായിരുന്നു ഞാന്‍ ബ്രഷും കടിച്ചു പിടിച്ചു അവിടെ നിന്നു ആലോചിച്ചു എന്തു പറ്റി?
ഉമ്മ പറഞ്ഞതൊന്നും അല്ല കാരണങ്ങള്‍ അതെനിക്കറിയാം .കാരണം ഇരുട്ടി വെളുക്കുന്നതിനു മുമ്പ് ഉമ്മാക്ക് വെളിപാടൊന്നും ഉണ്ടാകില്ല എന്നാലും മറ്റുള്ളവര്‍ക്ക് ഒരു വിലയും ഇല്ലെന്നോ ?
എനിക്കു ആശകളും മോഹങ്ങളും ഇല്ലെന്നോ?
ഞാനും അവരെ പോലെ ഒരു മനുഷ്യന്‍ അല്ലേ?
ഇങ്ങനെ നൂറു കണക്കിനു ചോദ്യങ്ങള്‍ തികട്ടി വന്നു എന്റെ പൌരുഷം എന്നോടു ചോദിച്ചു നീ ഒരാണല്ലേ അവളുമായി നിനക്കു എവിടെയെങ്കിലും പോയി ജീവിച്ചു കൂടെ എന്തിനാ എന്നും ഒരു യന്ത്രം മാതിരി ഇവരുടെ ഇഷ്ട്ടത്തിനനുസരിച്ചു ചിന്തിക്കുന്നതും ജീവിക്കുന്നതും അങ്ങിനെ ചിന്തകള്‍ മാറി മാറി വന്നു
അവിടെ തന്നെ നില്‍ക്കുവാണോ? ദാ ഷാഹിദ റെഡിയായിരിക്കുന്നു ഇത്തയുടെ വിളിയാണു എന്നെ ചിന്തയില്‍നിന്നും ഉണര്‍ത്തിയതു
10 മിനിറ്റ് ദാ ഇപ്പൊ വരാം എന്റെ ശബ്ദം ഒന്നു ഇടറിയോ? കണ്ഡമൊന്നു ഇളക്കി കുളിക്കാന്‍ കയറി വിശമം ഇല്ല എന്നു കാണിക്കാന്‍ മാനസികമായി ഒരുങ്ങി ട്രസ്സ് മാറി വന്നു ഇത്താ ബ്രേക്ക് ഫാസ്റ്റ് കഴിക്കാന്‍ പറഞ്ഞു
വേണ്ടാ എന്നു പറയുമ്പോഴും ശബ്ദം എന്നെ തോല്‍പ്പിക്കുമോ എന്നു ഞാന്‍ പേടിച്ചു അവളുടെ കയ്യില്‍ നിന്നും ബാഗ് വാങ്ങി വണ്ടി ലക്ഷ്യമാക്കി നടന്നു ഇടക്കൊന്നു തിരിഞ്ഞു നോക്കി അവള്‍ വരുന്നുണ്ടോ?
എന്റെ പുറകില്‍ തന്നെയുണ്ട് അവളുടെ കണ്ണുകളിലും നനവുണ്ടോ?
വണ്ടിയില്‍ കയറിയപ്പോഴും അവളൊന്നും മിണ്ടിയില്ല അവസാനം മൌനത്തിന്റെ തിരശ്ശീല ഞാന്‍ തന്നെ വലിച്ചു കീറി
ഞാന്‍ ചോദിച്ചു.
ഇന്നു പോകില്ല എന്നല്ലേ ഇന്നലെ നീ പറഞ്ഞത്?
മറുപടി ഒന്നും ഇല്ല
പിന്നെന്താ ഇന്നു പോകാന്‍ തീരുമാനിച്ചതു?ഞങ്ങളെയൊന്നും നിങ്ങള്‍ക്കു ഇഷ്ടപെട്ടില്ലേ?
പിന്നേയും മറുപടി ഇല്ല
ഞാന്‍ അവളുടെ മുഖത്തേക്കു നോക്കി കരയുകയാണു കരയാന്‍ മാത്രം ഞാന്‍ ഒന്നും പറഞ്ഞില്ലല്ലോ അതോ എന്നെ പേടിച്ചിട്ടാവുമോ?
എന്തിനാ കരയുന്നത്?
ഒന്നും ഇല്ല
ഒന്നും ഇല്ലാതെ കരയുമോ ? ഞാന്‍ ചോദിച്ചു
ഇക്കാ ആരെയെങ്കിലും സ്നേഹിച്ചിട്ടുണ്ടോ ? അവള്‍ എന്നോടു തിരിച്ചു ചോദിച്ചു
ഉണ്ട് ഒത്തിരി പ്രേമം എനിക്ക് ഉണ്ടായിട്ടുണ്ട് ഇപ്പോഴും ഞാന്‍ ഒരു പ്രേമത്തില്‍ ആണു കുട്ടി. ഞാന്‍ മനസ്സില്‍ പറഞ്ഞു
എങ്കിലും അവളോടു ഞാന്‍ പറഞ്ഞില്ല .
എന്തേ അങ്ങിനെ ചോദിക്കാന്‍ ?
ഉണ്ടോ ?
ഉണ്ടായിരുന്നു ഇപ്പോള്‍ ഇല്ലഞാന്‍ മറുപടി കൊടുത്തു.
ആരെ എന്റെ ഇത്തായെ ആയിരുന്നോ?
എന്തിനാ നിനക്കു ഇപ്പോള്‍ എന്റെ ഹിസ്റ്ററി ?
ഇത്താക്കു ഇവിടത്തെ കാര്യം പറയുമ്പോള്‍ ഇക്കായെ കുറിച്ചു മാത്രമാണു പറയാന്‍ ഉണ്ടാവുക അതു കൊണ്ട് ചോദിച്ചതാ:
അതൊന്നും എനിക്കറിയില്ല വീട്ടുക്കാര്‍ എന്നോടു നിന്നെ കല്ല്യാണം കഴിക്കാന്‍ പറഞ്ഞിരുന്നു
എന്താ നിനക്കു സമ്മതമാണോ?
സമ്മതം ആകുമായിരുന്നു ആറു മാസം മുമ്പായിരുന്നെങ്കില്.
ഇപ്പോഴെന്താ പ്രഷ്നം?
എന്റെ വിവാഹം കഴിഞ്ഞു ഇക്കാ...
എനിക്കു തല ചുറ്റുന്ന പോലെ തോന്നി എന്ത് വിവാഹം കഴിഞ്ഞെന്നോ?
അതെ നാലു മാസം മുമ്പായിരുന്നു നിക്കാഹ് ഉപ്പായുടെ ഒരു ബന്ധുവിന്റെ മകനുമായി.
പ്രേമ വിവാഹം ആയിരുന്നോ?
അല്ല ഞാന്‍ ഒരാളെ സ്നേനിച്ചിരുന്നു നല്ല ആളാണെന്നു കരുതി അയാള്‍ വീട്ടില്‍ വന്നു ഉമ്മായോടു എന്നെ അയാള്‍ക്കു കല്ല്യാണം ചെയ്തു കൊടുക്കാന്‍ പറഞ്ഞു ഉമ്മ ഉപ്പയുടെ ബന്ധുക്കളോട് പറഞ്ഞു അന്വേഷിച്ചപ്പോള്‍ അയാള്‍ക്ക് വേറെ ഭാര്യയും കുട്ടിയും ഉണ്ടേന്നറിഞ്ഞു
അതറിഞ്ഞ അയാള്‍ കൂട്ടുക്കാരുമായി വീട്ടിവന്നു വഴക്കുണ്ടാക്കി അപ്പോഴാണു ഉപ്പായുടെ ബന്ധു ഇങ്ങനെ ഒരു കാര്യവുമായി വന്നത് ഒന്നും ആലോചിക്കാതെ ഉമ്മ സമ്മതിക്കുകയും ചെയ്തു നിക്കാഹ് പോലും എന്നോട് ചോദിച്ചില്ല അവന്റെ വീട്ടിലെക്കു ഞാന്‍ പോകില്ല എന്നു പറഞ്ഞു ഞാന്‍ ഇപ്പോഴും ഉമ്മായുടെ കൂടെ തന്നെയാണു താമസം
ഉപ്പായുടെ വീടെത്തിയതു അറിഞ്ഞില്ല ഉപ്പ ഒറ്റക്ക് ഒരിടത്തു ഇരിക്കുന്നു രണ്ട് അമ്മായിമാരും വേറെ ഒരിടത്തു നിന്നു സംസാരിക്കുന്നു കൊച്ചുപ്പായും വലിയുമ്മയും വേറെ ഒരിടത്ത് ഇതെന്താ എല്ലാവരും ഉണ്ടല്ലോ ?
ഞാന്‍ കുശലം പറഞ്ഞു നേരെ വലിയ അമ്മായിയുടെ അടുത്തേക്കു ചെന്നു.
എന്താ അമ്മായി ഇവിടെ എല്ലാരും കൂടി ഒരു ചര്‍ച്ച?
അതൊന്നും ഇല്ല കുഞ്ഞേ ആവിളി അമ്മായി മാത്രമാണു വിളിക്കുക
ചെറിയ അമ്മായി എനിക്കു കുടിക്കാന്‍ കൊണ്ട് വരാം എന്നു പറഞ്ഞു അകത്തേക്കു പോയി ഞാന്‍ അമ്മായിയോട് പറഞ്ഞു അമ്മായി ഷാഹിദയുടെ കല്ല്യാണം അതു അറിയിക്കാതിരുന്നത് വളരെ മോശമായി പോയി അതു പറയുമ്പോള്‍ എന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു അമ്മായി എന്നെ ചേര്‍ത്തു നിര്‍ത്തിയിട്ടു പറഞ്ഞു മോനെ എനിക്കു വലിയ ആഗ്രഹം ആയിരുന്നു എന്റെ മക്കളില്‍ ആരെയെങ്കിലും നിനക്കു വിവാഹം ചെയ്തു തരണം എന്നു ഷാനിയെ ഞാന്‍ നിനക്കാണെന്നു പറഞ്ഞിരുന്നതും ആണു പക്ഷെ ഞാന്‍ നിന്റെ ഉപ്പായോട് ചോദിച്ചപ്പോള്‍ നിന്റെ ഉപ്പ പറഞ്ഞു നീ മഡ്രാസ്സിലാണ്.എന്നു
പിന്നെ ഇവളുടെ കാര്യം ഉപ്പൂപ്പ മരിച്ച അന്നു ഞാന്‍ പറയാം എന്നു കരുതിയതാണ്‍ പക്ഷെ നിന്റെ ഉപ്പ നിനക്കു കിട്ടാന്‍ പോകുന്ന പണ്ടത്തിന്റേയും പണത്തിന്റേയും കണക്കുകള്‍ പറഞ്ഞപ്പോള്‍ ഞാന്‍ പിന്നെ ഈ കാര്യം സംസാരിച്ചില്ല പെട്ടെന്നു അവളെ വേറെ വിവാഹം ചെയ്തു കൊടുക്കേണ്ടിയും വന്നു ഇനി മോന്‍ അതിനെ കുറിച്ചൊന്നും ചിന്തിക്കേണ്ട ഇനി നല്ലൊരു പെണ്‍കുട്ടിയെ നോക്കി മോന്‍ കല്ല്യാണം കഴിക്കണം എന്നെ വിളിക്കണം മറക്കരുത് കേട്ടോ?
ഞാന്‍ എല്ലാം മൂളി കേട്ടു അല്ലാതെ എന്തു ചെയ്യാന്‍ ഞാന്‍ കണ്ണു തുടച്ചു ഷാഹിദ ചെറിയ അമ്മായി കൊടുത്ത വെള്ളവും ആയി ഞങ്ങളുടെ അടുത്തേക്കു വന്നു അതെനിക്കു നേരെ നീട്ടി ഞാന്‍ ചുണ്ടില്‍ ചിരി വരുത്തി അതു വാങ്ങി ഇക്ക ഞങ്ങളുടെ വീട്ടിലോട്ടൊക്കെ ഒന്നു വാഅവള്‍ ക്ഷണിച്ചു
വരുന്നുണ്ട് ഒരു ദിവസം. നിനക്കു എന്താ വേണ്ടത് ഈ ഇക്കയുടെ വക വിവാഹ സമ്മാനം ?
ഒന്നും വേണ്ട ഇക്കാ ഞങ്ങളെ നിങ്ങള്‍ വെറുക്കാതിരുന്നാല്‍ മാത്രം മതി
പോകാം ഉപ്പയുടെ വിളി
ഇതാ വരുന്നു വണ്ടിയിലേക്കു നടന്നോളൂ
അതു പറഞ്ഞിട്ടു വീണ്ടും അവളോടു ചോദിച്ചു എന്തു വേണം?
ഒന്നും വേണ്ട ഇക്കാ വീണ്ടും അതേ മറുപടി
ഞാന്‍ തിരിഞ്ഞു നടന്നു വണ്ടിയില്‍ ഉപ്പ അക്ഷമനായി കാത്തിരിക്കുന്നു നീ എന്തെടുക്കുവായിരുന്നു അവിടെ?
അമ്മായിയോട് സംസാരിക്കുവായിരുന്നു
ഉപ്പാ അമ്മായിയുടെ വീട്ടില്‍ പോയിട്ടുണ്ടോ? ഞാന്‍ ചോദിച്ചു
ഇനി നീ അങ്ങോട്ടും പോകാന്‍ തീരുമാനിച്ചോ?
ഉപ്പായുടെ മറു ചോദ്യം ഞാന്‍ മറുപടി നല്‍കിയില്ല ഞാന്‍ മരുഭൂമിയിലെ സഞ്ചാരിയുടെ കഥ വായിച്ചത് ഓര്‍ത്തു അകലെ കാണുന്ന മരുപച്ച ലക്ഷ്യമാക്കി അഹ്ലാദത്തോടെയും സന്തോഷത്തോടെയും നീങ്ങുന്ന സഞ്ചാരി അവിടെ എത്തുമ്പോള്‍ അതു വെറും തോന്നലാണ്' എന്നറിയുമ്പോള്‍ ഉണ്ടാകുന്ന മനോവേദന നിരാശ ദുഖം:എല്ലാം ഞാന്‍ എന്റെ മനസ്സിലും കണ്ടു . സ്വപ്നം കാണാതെ വണ്ടി ഓടിക്കാന്‍ ഉപ്പ പറഞ്ഞപ്പോഴാണു ചിന്തയില്‍ നിന്നും ഉണര്‍ന്നത് അടു
ത്ത ലക്ഷ്യത്തിലേക്കു ഞാന്‍ ആക്സിലേറ്റര്‍ അമര്‍ത്തി (ശുഭം)

6 comments:

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

അനുഭവ കഥയോ അതോ വെറും കഥയോ...?
കൊള്ളാം...എഴുത്ത് തുടരുക

Publicum said...

നന്ദി റിയാസ്‌ ഭായ്‌
വന്നതിനും വായിച്ചതിനും ഈ ബ്ലോഗിലെ ആദ്യ കമന്റ് രേഘപ്പെടുത്തിയത്തിനും
ഇനി ഇതൊരു കഥയായിരിക്കും

രമേശ്‌ അരൂര്‍ said...

കൊള്ളാം ..മിനുക്കിയെടുക്കാവുന്ന എഴുത്ത് ..ഇനി എഴുതുമ്പോള്‍ നീളം അല്പം കുറച്ചു എഴുതിയാല്‍ നന്നായിരുന്നു ..

മുജീബ്‌ റഹ്മാന്‍ ചെമ്മന്കടവ് said...

നന്നായിട്ടുണ്ട് ,ഒന്ന് രണ്ടു കൊളുത്ത് വലികള്‍ എനിക്കും ഉണ്ടായോ എന്നൊരു സംശയം ,തുടരുക ,, നല്ലൊരു എഴുത്തുകാരനെ താങ്കളില്‍ കാണുന്നുണ്ട് ,

Publicum said...

നന്ദി മുജീക്ക

Anonymous said...

നന്നായിരിക്കുന്നു സൌകൂ ഇത് വായിച്ചപ്പോള്‍ നിന്നെ പറ്റിയുള്ള ചില ധാരണകള്‍ മാറികിട്ടി, എല്ലാം ഇങ്ങനെ ആയിരുന്നു എന്ന് അറിയാന്‍ കഴിഞ്ഞു . അള്ളാഹു അനുഗ്രഹികട്ടെ , എഴുത്ത് തുടരുക

 

Copyright © പബ്ലിക്കം | Bubblegum. Template created by Volverene from Templates Block
WP by WP Themes Master | Price of Silver